യഹോവയുടെ സാക്ഷികളുടെ ത്രിദിന കണ്‍വന്‍ഷന്‍ നവംബര്‍ എട്ടിന് ആരംഭിക്കും
തളിപ്പറമ്പ്: ലോകത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സംഘാടകരായ യഹോവയുടെ സാക്ഷികള്‍ പൊതുജനങ്ങളെ ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, പ്രചോദനം നല്‍കുന്ന ഒരു പരിപാടിയുമായി തളിപ്പറമ്പിലെ ബാബില്‍ ഗ്രീന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുന്നു.
യഹോവയുടെ സാക്ഷികളുടെ ‘സന്തോഷ വാര്‍ത്ത അറിയിക്കുക’ എന്ന 2024- ലെ ത്രിദിന കണ്‍വെന്‍ഷന്‍ നവംബര്‍ 8 വെള്ളിയാഴ്ച്ച ആരംഭിച്ച് 10 ന് സമാപിക്കും.
ഈ സൗജന്യ പരിപാടിയോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തുക.
‘സന്തോഷ വാര്‍ത്ത അറിയിക്കുക’ എന്ന കണ്‍വെന്‍ഷനില്‍.
നമുക്ക് സന്തോഷ വാര്‍ത്ത ആവശ്യമുള്ളത് എന്തുകൊണ്ട്? ദുര്‍വാര്‍ത്തയെ പരാജയപ്പെടുത്താന്‍ സന്തോഷ വാര്‍ത്ത ഉപയോഗിക്കുക. നമ്മള്‍ ദുര്‍വാര്‍ത്തയെ ഭയപ്പെടുന്നില്ലാത്തതു എന്തുകൊണ്ട്? എന്നിവ പോലുള്ള വിഷയങ്ങളില്‍ ബൈബിളധിഷ്ഠിത വീഡിയോകളും പ്രസംഗങ്ങളും അഭിമുഖങ്ങളും അവതരിപ്പിക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ആയി പ്രദര്‍ശിപ്പിക്കുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു വീഡിയോ നാടകം കാണികള്‍ക്ക് ഒരു ദൃശ്യവിരുന്നുതന്നെയായിരിക്കും.
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഏകദേശം 1500-റോളം പ്രതിനിധികള്‍ പങ്കെടുക്കും.
സന്തോഷ വാര്‍ത്ത അറിയിക്കുക എന്ന ഈ കണ്‍വെന്‍ഷന്‍ പരമ്പര ഇന്ത്യയിലുടനീളം 38 നഗരങ്ങളില്‍, 17 ഭാഷകളില്‍, 48 കണ്‍വെന്‍ഷനുകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ലോകവ്യാപകമായി 6000-ലധികം ത്രിദിന കണ്‍വെന്‍ഷനുകളിലായി ഏകദേശം 13 ദശലക്ഷം ആളുകള്‍ പങ്കെടുത്തു.
ഈ സൗജന്യ കണ്‍വെന്‍ഷനെക്കുറിച്ചു കൂടുതല്‍ അറിയാനും നിങ്ങളുടെ അടുത്തുള്ള ഒരു കണ്‍വെന്‍ഷന്‍ കണ്ടുപിടിക്കുന്നതിനും ഈ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. 8547994004, 8281746020