ഡോ. സുകുമാര്‍ അഴീക്കോട് തത്വമസി നോവല്‍ അവാര്‍ഡ് സുജിത് ഭാസ്‌കറിന്
കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോട് ത്വത്വമസി സാംസ്‌കാരിക അക്കാദമിയുടെ നോവല്‍ പുരസ്‌കാരം സുജിത് ഭാസ്‌കറിന്.

മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ജലസ്മാരകം എന്ന നോവലാണ് 2025 ലെ പുരസ്‌കാരത്തിന് അര്‍ഹമായത്.
ആഗസ്റ്റ് 9-ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഹാളില്‍ നടക്കുന്ന സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദിയാഘോഷ സാഹിത്യോത്സവത്തില്‍ പുരസ്‌കാര ദാനം നടക്കും.
ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഡോ. സി. ഗണേഷ് രചിച്ച ബംഗ എന്ന നോവലും പുരസ്‌കാരം പങ്കിട്ടു.
11,111 രൂപയും പ്രശ്സതി പത്രവും ശില്‍പവുമാണ് പുരസ്‌കാരം.
അഴീക്കോട് സാംസ്‌കാരിക അക്കാദമി രക്ഷാധികാരി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ, ചെയര്‍മാന്‍ ടി.ജി. വിജയകുമാര്‍, അയ്മനം ജോണ്‍, ബി. രാമചന്ദ്രന്‍ നായര്‍ എന്നിവരും തത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിന്‍ പാനലും ചേര്‍ന്നാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
ലോക്സഭ പി.എ.സി. ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ എം.പി. സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദിയാഘോഷ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.
കുരീപ്പുഴ ശ്രീകുമാര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.
ജസ്റ്റിസ് കെമാല്‍പാഷ മുഖ്യപ്രഭാഷണം നടത്തും.
