ജലസ്മാരകം: ഭാഷക്ക് നല്‍കാവുന്ന ഏറ്റവും സാര്‍ത്ഥകമായ സ്മാരകം: സി.വി.ബാലകൃഷ്ണന്‍
പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തനം എന്നാല്‍ സര്‍ഗാത്മകത ഇല്ലാതാക്കുകയാണെന്ന വാദത്തിന്റെ പൊളിച്ചെഴുത്താണ് ജലസ്മാരകം എന്ന നോവലിലൂടെ കെ.സുജിത് സ്ഥാപിച്ചിരിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍.
പ്രമുഖ മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി കണ്ണൂര്‍ ബ്യൂറോചീഫുമായ കെ.സുജിത്(സുജിത് ഭാസ്‌ക്കര്‍) എഴുതിയ പ്രഥമ നോവലായ ജലസ്മാരകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ട നാട്ടുഭാഷകളുടെ വീണ്ടെടുപ്പാണ് ഈ നോവലിലൂടെ സുജിത് സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകള്‍ ശോഷിച്ച് ശോഷിച്ച് ഇമോജികളായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ ബൃഹത്തായ ഒരു നോവലിലൂടെ സുജിത് ഭാഷക്ക് നല്‍കാവുന്ന ഏറ്റവും സാര്‍ത്ഥകമായ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നതെന്നും, കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു നോവലായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്നും സി.വി.ബാലകൃഷ്ണന്‍ പറഞ്ഞു.
ശബ്ദകലാകാരന്‍ രാജന്‍ കരിവെള്ളൂര്‍ പുസ്തകം ഏറ്റുവാങ്ങി.
ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കേരള കൗമുദി കണ്ണൂര്‍ യൂണിറ്റ് മേധാവി ഒ.സി.മോഹന്‍രാജ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടെറി സി.നാരായണന്‍, നോവലിസ്റ്റ് കെ.സുജിത് എന്നിവര്‍ പ്രസംഗിച്ചു.
കെ.വി.സുരഭി സ്വാഗതവും രാകേഷ് കരുവാച്ചേരി നന്ദിയും പറഞ്ഞു.
പയ്യന്നൂര്‍ ശ്രീവല്‍സം മിനി ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തകപ്രാശന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വലിയ സദസ് തന്നെ സന്നിഹിതരായിരുന്നു.