മുടിക്കാനം കുഞ്ഞിരാമന്‍ അനുസ്മരണം.

പരിയാരം:കോണ്‍ഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമന്‍ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

ഡി.സി.സി സെക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു.

ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ.വി.കുഞ്ഞിരാമന്‍, കെ. എം.രവീന്ദ്രന്‍, വി.വി.സി.ബാലന്‍, പി.രഞ്ജിത്ത്, ആന്റണി മൈക്കിള്‍, വി.വി.മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.