മട്ടന്നൂരില്‍ എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ.

മട്ടന്നൂര്‍: മണിപ്പൂരിനെ രക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു.

എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

താജുദ്ദീന്‍ മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു.

പി.പുരുഷോത്തമന്‍, എം.രതീഷ്, കെ.ടി.ജോസ്, കെ.പി.അനില്‍കുമാര്‍, കെ.പി.രമേശന്‍, കെ.പി.ദീലിപ്, കെ.അശോകന്‍, എം.വി.സരള എന്നിവര്‍ സംസാരിച്ചു.