കണ്ണൂരില്‍ ഇന്ന് ജാനറ്റിന്റെ ദിവസം–എന്റെ കേരളം എക്‌സിബിഷനില്‍ ഇന്ന് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം-
കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ യുവനര്‍ത്തകി ജാനറ്റ് ജയിംസ് ഇന്ന്(ബുധന്‍) കണ്ണൂരില്‍.
എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ ഇന്ന് വൈകുന്നേരം ആറിന് ജാനറ്റ് ജയിംസ് ഭരതനാട്യം അവതരിപ്പിക്കും.
യുവജനോല്‍സവ വേദികളിലൂടെ നിരവധി തവണ കലാതിലക പട്ടം സ്വന്തമാക്കിയ ജാനറ്റ് ജയിംസ് ചലച്ചിത്രരംഗത്തും നിരവധി
വേഷങ്ങള്‍ ചെയ്തുവെങ്കിലും നൃത്തരംഗത്തെ ഉപരിപഠനത്തിനായി താല്‍ക്കാലികമായി സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് വര്‍ഷങ്ങള്‍ നീണ്ട നൃത്തപഠനത്തിന് ശേഷം അവിടെതന്ന നൃത്താധ്യാപികയായി തുടരുന്ന ജാനറ്റ്
ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
തളിപ്പറമ്പ് സ്വദേശിനിയായ ജാനറ്റ് പ്രമുഖ നൃത്താധ്യാപിക ജസീന്തയുടെയും ജയിംസിന്റെയും മകളാണ്.
