ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍-കെ.വി.ടി.മുഹമ്മദ്കുഞ്ഞി പ്രസിഡന്റ്, മാവില പത്മനാഭന്‍-സെക്രട്ടറി, സി.വി.സോമനാഥന്‍ ട്രഷറര്‍.
തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രസിഡന്റായി കെ.വി.ടി.മുഹമ്മദ്കുഞ്ഞിയെ വീണ്ടും തെരഞ്ഞെടുത്തു.
തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.
യോഗം എന്‍ ജി ഒ അസോസിയേഷന്‍ നേതാവ് കെ.അബ്ദുള്‍ കരിം ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മാവില പത്മ നാഭന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്രജീഷ് കൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കെ.വി മഹേഷ് സ്വാഗതവും വി ബി കുബേരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
പി.ഗംഗാധരന്‍, സി.സി.ശ്രീധരന്‍, എം.എന്‍.പുമംഗലം, കുഞ്ഞമ്മ തോമസ്, പി.സി സാബു എന്നിവര്‍ സംസാരിച്ചു.
2022-23 വര്‍ഷത്തെ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപറമ്പിന്റെ പുതിയ ഭരവാഹികളായി താഴെ പറയുന്നവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: കെ വി ടി മുഹമ്മദ് കുഞ്ഞി, വൈസ്: പ്രസിഡന്റ് പ്രജീഷ് കൃഷ്ണന്‍, സെക്രട്ടറി:മാവില പത്മനാഭന്‍,
ജോ: സെക്രട്ടറി: വി.ബി. കുബേരന്‍ നമ്പൂതിരി, ട്രഷറര്‍: സി.വി.സോമനാഥന്‍, കോര്‍ഡിനേറ്റര്‍മാര്‍-കെ.വി മഹേഷ്, വി. അഭിലാഷ്