ഗോള്‍ഡന്‍ ഡ്രീംസ് സ്ഥാനാരോഹണം മൂന്നാറില്‍

തളിപ്പറമ്പ്: ജെ സി ഐ തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മെയ് 11 ന് മൂന്നാര്‍ ഗ്രാസ്സ്‌ഹോപ്പര്‍ കോട്ടേജില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജെ.സി.ഐ.സോണ്‍ 20 ന്റെ പ്രസിഡന്റ് ജിബിന്‍ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്യും. സോണ്‍ 19 ന്റെ പ്രസിഡണ്ട് ടി.കെ.സമീര്‍ വിശിഷ്ടാതിഥിയാകും.

ഗോള്‍ഡന്‍ ഡ്രീംസ് സ്ഥാപക പ്രസിഡന്റ് സുബൈര്‍ സൂപ്പര്‍ വിഷന്‍ മുഖ്യപ്രഭാഷണം നടത്തും.

സോണ്‍ കോര്‍ഡിനേറ്റര്‍ കെ.അബ്ദുള്‍ റഷീദ്, പ്രോഗ്രാം കണ്‍വീനര്‍ എം.എ.മുനീര്‍ എന്നിവര്‍ സംസാരിക്കും.

പുതിയ ഭാരവാഹികളായി എസ്.ശിഹാബുദ്ദീന്‍ (പ്രസിഡന്റ്), ജാഫര്‍ ബദരിയ (സെക്രട്ടറി), നിസാര്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേല്‍ക്കും.