മണിപ്പൂര്‍-ജീവകലാകേന്ദ്രം തെരുവോര ചിത്രരചനയും സ്‌നേഹജ്വാലയും സംഘടിപ്പിക്കും.
തളിപ്പറമ്പ്: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന മത വര്‍ഗ്ഗീയ വാദികളുടെ അജണ്ടക്കെതിരെ തളിപ്പറമ്പ് ജീവകലാ കേന്ദ്രം സ്‌നേഹജ്വാല തീര്‍ക്കുന്നു.
നാളെ ആഗസ്ത് 4 ന് വൈകുന്നേരം 4. മണിക്ക് നിരവധി ചിത്രകാരന്‍മാര്‍ പങ്കെടുത്ത് കൊണ്ട് നഗരത്തില്‍ തെരുവോര ചിത്രരചന നടത്തും.
തുടര്‍ന്ന് തളിപ്പറമ്പ് ഹൈവേയില്‍ സ്‌നേഹ ജ്വാല തീര്‍ക്കുമെന്ന് ജീവകലാകേന്ദ്രം പ്രസിഡന്റ് കെ.ബിജുമോന്‍ അറിയിച്ചു.
