സ്വര്‍ണം വാങ്ങാനെത്തി കവര്‍ച്ച, യുവതി അറസ്റ്റില്‍
കണ്ണൂര്‍: ആഭരണങ്ങള്‍ വാങ്ങാനെത്തി ജ്വല്ലറിയില്‍ നിന്ന് അഞ്ചരപവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍.

കണ്ണൂര്‍സിറ്റി നീര്ച്ചാല് റുഖിയാസ് മന്‍സിലില്‍ റഹനാസിനെ യാണ്(38) കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന അഞ്ചര പവന് തൂക്കമുള്ള അഞ്ച് വളകളാണ് മോഷ്ടിച്ചത്.
സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി്യാണ് കവര്‍ച്ച നടത്തിയത്.
അന്വേഷണ സംഘത്തില്‍ എസ്.ഐ നസീബ്, സി.പി.ഒ.നാസര്‍ എന്നിവരുമുണ്ടായിരുന്നു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
