യഥാര്‍ത്ഥ ബി.ജെ.പി. വോട്ടുകള്‍ വരത്തന്മാര്‍ക്ക് കിട്ടില്ല. ജോസ് ചെമ്പേരി

കണ്ണൂര്‍: കെ.ജി.മാരാരുടേയും ഒ.രാജഗോപാലിന്റെയും കാലം തൊട്ട് ജനസംഘത്തിലും തുടര്‍ന്ന് ബി.ജെ.പി.യിലും പ്രവര്‍ത്തിച്ച് പ്രസ്ഥാനത്തോട് കൂറ് പുലര്‍ത്തുന്ന പ്രവര്‍ത്തന മികവും, നേതൃഗുണവും തെളിയിച്ച പി.കെ.കൃഷ്ണദാസിനേയും, വാജ്‌പേയിയുടെ കാലത്ത് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായി ശോഭിച്ച സി.കെ.പത്മനാഭനേയും പോലുള്ള തലമുതിര്‍ന്ന നേതാക്കളെ മറികടന്ന് എവിടെനിന്നോ വന്ന് ടിക്കറ്റ് നേടി മണ്ഡരിക്കുന്ന വരത്തന്മാര്‍ക്ക് യഥാര്‍ത്ഥ ബി.ജെ.പി. അണികള്‍ വോട്ടുചെയ്യില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജന. സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു.

ഇത് ഇടതുപക്ഷത്തിന് കൂടുതല്‍ ഗുണം ചെയ്യും.

കേരളത്തെ സൊമാലിയയോട് പ്രധാനമന്ത്രി താരതമ്യം ചെയ്ത് തികച്ചും നിര്‍ഭാഗ്യകരമാണ്.

കണ്ണൂര്‍ ജവഹര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടന പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിലയിരുത്തി സംസാരിക്കുകയായിരുന്നു ജോസ് ചെമ്പേരി.

ജില്ലാ പ്രസിഡണ്ട് പി.എസ്. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന  ജന.സെക്രട്ടറി വി.പി.ദാസന്‍, ജോസഫ് കോക്കാട്ട്, രതീഷ്ചിറയ്ക്കല്‍, ജോയിച്ചന്‍വേലിക്കകത്ത്, ഷോണി അറയ്ക്കല്‍, കെ.ജി.യേശുദാസ്, ജോയിച്ചന്‍ മണിമല, വി.ശശിധരന്‍, തോമസ് വെമ്പേനി, പി.വി.ജോര്‍ജ്, പി.സായൂജ എന്നിവര്‍ പ്രസംഗിച്ചു.