കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനംനാളെ തളിപ്പറമ്പില്‍-ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.
തളിപ്പറമ്പ്: കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം നാളെ (ആാഗസ്റ്റ് 20) ഉച്ചകഴിഞ്ഞു 2:30 ന് തളിപ്പറമ്പ് ചിറവക്കിന് സമീപമുള്ള റാമിസ് റെസിഡന്‍സിയില്‍ നടക്കും.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന ഓഫീസ് ചാര്‍ജ് ജന.സെക്രട്ടറി ഡോ.സ്റ്റീഫന്‍ ജോര്‍ജ്, ജില്ലയുടെ ചാര്‍ജുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഇക്ബാല്‍,
ഹൈ പവര്‍ കമ്മിറ്റി അംഗങ്ങളായ ജോയിസ് പുത്തന്‍പുര, അഡ്വ. മാത്യു കുന്നപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.സുരേഷ് കുമാര്‍ അറിയിച്ചു.