കുടിയേറ്റ കര്‍ഷകന്‍ ജോസഫ് പുന്നത്താനത്തിനെ ആദരിച്ചു..
ചെമ്പേരി: വൈസ്‌മെന്‍ ക്ലബ് ഓഫ് ചെമ്പേരി ടൗണിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കേരളകര്‍ഷക ദിനത്തോടനുബന്ധിച്ച് മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകനായ ജോസഫ് പുന്നത്താനത്തിനെ ആദരിച്ചു.
ക്ലബ് പ്രസിഡണ്ട് ജെറിന്‍ ജോസ്, സെക്രട്ടറി ജോമി ചാലില്‍, ബിജു പേണ്ടാനത്ത്, സാജു മണ്ഡപത്തില്‍, റോയി മുണ്ടക്കല്‍, സണ്ണി ഇലഞ്ഞിമണ്ണില്‍, രഞ്ജന്‍ മാത്യു പുതുപ്പറമ്പില്‍, അജയകുമാര്‍ ജിജോ വേലിക്കകത്ത്, പി.ഡി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യകാല കുടിയേറ്റ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പരാധീനതകളും അവയെ വെല്ലുവിളിച്ച് മണ്ണില്‍ പൊന്നു വിളയിച്ച് കാര്‍ഷിക സമൃദ്ധി കൈവരിച്ച ചരിത്രവും, അക്കാലത്തെ സാമൂഹിക ചുറ്റുപാടുകളും, പ്രതിബന്ധങ്ങളെ കുടിയേറ്റ കര്‍ഷകര്‍ ഒത്തൊരുമയോടെ നേരിട്ട അനുഭവ കഥകളും അദ്ദേഹം ക്ലബ് അംഗങ്ങളുമായി പങ്കുവെച്ചു.
ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് പദ്ധതിയില്‍ ഊന്നി ഏരുവേശി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ട് 1995 ല്‍ അദ്ദേഹം രചിച്ച പുസ്തകത്തിന്റെ കോപ്പികളും ക്ലബ് അംഗങ്ങള്‍ക്ക് നല്‍കി.
കൂടാതെ ചെമ്പേരി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായുള്ള അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങളും ക്ലബ്ബംഗങ്ങളുമായി അദ്ദേഹം പങ്കുവെച്ചു.