കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിനെതിരെയുള്ള പ്രചരണം അടിസ്ഥാന രഹിതം

പിലാത്തറ:കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിനെതിരെ യു.ഡി.എഫ് നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് ഭരണസമിതി അറിയിച്ചു.

വാര്‍ഷിക പദ്ധതിയില്‍ ലഭ്യമായ മുഴുവന്‍ ഫണ്ടുകളും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് വാര്‍ഡുകള്‍ക്ക് വീതിച്ചു നല്‍കിയത്.

ആദ്യഘട്ടത്തില്‍ മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ ലഭ്യമാകുമെന്ന് കരുതിയ തുകയ്ക്ക് ആനുപാതികമായി റോഡ് പ്രവൃത്തികള്‍ തീരുമാനിക്കുകയും കരട് പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു.

എന്നാല്‍ മെയിന്റനന്‍സ് ഗ്രാന്റ് റോഡ് ഫണ്ടിന്റെ കൃത്യമായ കണക്ക് വന്നപ്പോള്‍ ഫണ്ട് കുറഞ്ഞതിനാലാണ് ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്ത ചില പദ്ധതികള്‍ ഒഴിവാക്കേണ്ടി വന്നത്.

ഇത്തരത്തില്‍ 15 വാര്‍ഡുകളില്‍ നിന്നും പദ്ധതികള്‍ ഒഴിവാക്കുകയും ലഭ്യമായ ഫണ്ട് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ വാര്‍ഡുകള്‍ക്കും വീതിച്ച് നല്‍കുകയും ചെയ്തിതിട്ടുണ്ട്.

വസ്തുതകള്‍ ഇതാണെന്നിരിക്കെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം വെച്ച് യു.ഡി.എഫ്. കള്ള പ്രചരണം നടത്തുകയാണെന്ന് ഭരണസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.