പൂര്‍ണമാസേഷ്ടി കണ്ട് വന്ദിക്കാന്‍ നാളെ കൊല്ലം തുളസിയും സജിത പള്ളത്തും കൈതപ്രത്ത്.
കൈതപ്രം: മലബാറിന്റെ ആദ്ധ്യാത്മികരംഗത്ത് സുവര്‍ണ ചരിത്രമായി മാറുന്ന കൈതപ്രം സോമയാഗത്തിന്‍രെ അഗ്ന്യാധാനം നടന്ന കൊമ്പങ്കുളം ഇല്ലം ചലച്ചിത്രതാരങ്ങളായ കൊല്ലം തുളസിയും സജിത പള്ളത്തും സന്ദര്‍ശിക്കുന്നു.
ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ കൈതപ്രം ഗ്രാമത്തില്‍ നടക്കുന്ന സോമയാഗത്തിന്റെ യജമാനസ്ഥാനം അലങ്കരിക്കുന്ന കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രിയേയും ഉഷ പത്തനാടിയേയും കാണുന്ന ഇരുവരും ഈ മാസത്തെ പൂര്‍ണമാസേഷ്ടിയും കണ്ട് വന്ദിക്കും.
ഫിബ്രവരി 6 ന് തിങ്കളാഴ്ച്ച രാവിലെ പത്തിനാണ് ഇരുവരും കൈതപ്രത്ത് എത്തുന്നതെന്ന് സോമയാഗം കണ്‍വീനര്‍ ശങ്കരന്‍ കൈതപ്രം അറിയിച്ചു.