കാലചക്രത്തിന്റെ അരനൂറ്റാണ്ട്-രാക്കുയിലിന്‍ രാഗസദസ്സില്‍ രാഗമാലികാ മാധുരീ–
ചിത്രാനന്ദന്‍ മാമ്പറ്റ.
രാക്കുയിലിന്‍ രാഗസദസ്സില്‍ രാഗമാലികാമാധുരി–എന്ന് തുടങ്ങുന്ന ശ്രീകുമാരന്‍തമ്പി എഴുതി യേശുദാസ് പാടിയ ഗാനം ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ നില്‍ക്കുന്നതാണ്.
സഞ്ജയ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചെറുകുന്ന് സ്വദേശിയായ എ.രഘുനാഥ് നിര്‍മ്മിച്ച് എഡിറ്റര്‍ കെ.നാരായണന്‍ സംവിധാനം ചെയ്ത സിനിമയായ കാലചക്രത്തിലെ ഗാനമാണിത്.
ഗാനരചനയോടൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശ്രീകുമാരന്‍തമ്പിയാണ്.
പ്രേംനസീര്‍, വിന്‍സെന്റ്, ജയഭാരതി, സുധീര്‍, റാണിചന്ദ്ര, അടൂര്‍ഭാസി, ബഹദൂര്‍, ടി.എസ്.മുത്തയ്യ, ടി.പി.രാധാമണി എന്നിവരോടൊപ്പം മമ്മൂട്ടിയും ചെറിയ വേഷത്തില്‍ കാലചക്രത്തിലുണ്ട്.
1970 ല്‍ പി.ഭാസ്‌ക്കരന്റെ സംവിധാനത്തില്‍ തുറക്കാത്ത വാതില്‍ നിര്‍മ്മിച്ച് രംഗത്തുവന്ന എ.രഘുനാഥ് രാത്രിവണ്ടി, എറണാകുളം ജംഗ്ഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നിര്‍മ്മിച്ച നാലാമത്തെ ചിത്രമാണ് കാലചക്രം.
1973 മാര്‍ച്ച് 6 നാണ് ചിത്രം റിലീസ് ചെയ്തത്. എട്ട് ഗാനങ്ങളാണ് കാലചക്രത്തില്‍ ജി.ദേവരാജന്‍-ശ്രീകുമാരന്‍തമ്പി ടീം ഒരുക്കിയത്.
രൂപവതി നിന്‍ രുചിരാധരമൊരു-പി.ജയചന്ദ്രന്‍-മാധുരി, രാക്കുയിലിന്‍ രാഗസദസ്സില്‍ രാഗമാലികാ മാധുരി-യേശുദാസ്, രാജ്യം പോയൊരു രാജകുമാരന്‍, ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍-യേശുദാസ്, പി.സുശീല. മദംപൊട്ടിച്ചിരിക്കുന്ന മാനം(ചിത്രമേളയിലെ ഗാനം)-പി.മാധുരി, കാലമൊരജ്ഞാത കാമുകന്‍-യേശുദാസ്, ചിത്രശാല ഞാന്‍-പി.മാധുരി.
ഈ ഗാനങ്ങള്‍ ഇന്നും പ്രായവ്യത്യാസമില്ലാതെ ആസ്വദിക്കപ്പെടുന്നുണ്ട്.