കണ്ണൂര്‍ വാരിയേഴ്‌സ് സൈനിക കൂട്ടായ്മയില്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വള്ളിക്കീല്‍ നടന്ന ചടങ്ങില്‍ സുബേദാര്‍ ലതീഷ് ഗംഗനെ ആദരിച്ചു.

വെള്ളിക്കീല്‍ എക്കോ പാര്‍ക്ക് സമീപത്തുനിന്നും അദ്ദേഹത്തിന്റെ വീടു വരെ വാഹനത്തിന്റ അകമ്പടിയോടെ സൈനികരും നാട്ടുകാരും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ അനുഗമിച്ചു.

ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി. മുകുന്ദന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

കണ്ണൂര്‍ വാരിയേഴ്സ് കൂട്ടായ്മയുടെ രക്ഷാധികാരി ശൗര്യചക്ര പി.വി.മനേഷ് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ചെയര്‍മാന്‍ കെ.വി.അജയന്‍ സ്വാഗതം പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കണ്ണൂര്‍ വാരിയേഴ്സ് കണ്‍വീനര്‍ ഷിനോദ് ഭാനു, വി.ടി.വി.ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ വെള്ളിക്കീല്‍ പ്രദേശത്തെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന സൈനികരായ എ.ബാലന്‍, പി.ശ്രീവിലാസന്‍, എ. ദാസന്‍, എ പ്രേംകുമാര്‍ എന്നിവരെ ആദരിച്ചു.

കൂടാതെ വയനാട് ചൂരല്‍മല രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കണ്ണൂര്‍ വാരിയേഴ്സ് കുടുംബാംഗം ടി.ശ്രീജിത്തിനെയും ആദരിച്ചു.

അണ്ടര്‍ 14 കേന്ദ്രീയ വിദ്യാലയ വോളിബാള്‍ ദേശീയതലതാരം മാസ്റ്റര്‍ അങ്കിത് കൃഷ്ണ, അണ്ടര്‍ 14 കേന്ദ്രീയ വിദ്യാലയ ഫുട്‌ബോള്‍ ദേശീയതല താരം മാസ്റ്റര്‍ ജനിത് കൃഷ്ണ എന്നിവരെയും അനുമോദിച്ചു.

നാട്ടുകാര്‍, ബന്ധുമിത്രാദികള്‍, കണ്ണൂര്‍ വാരിയേഴ്സ് സൈനിക കൂട്ടായ്മയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജോ.കണ്‍വീനര്‍ കെ.വി.പ്രമോദ് നന്ദി പറഞ്ഞു.