കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് -കാത്ത്‌ലാബ്-എച്ച്.ഡി.സി.ഫാര്‍മസി-എ.ആര്‍.ടി.ക്ലിനിക്ക്-ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്-
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പുതിയ കാത്ത്‌ലാബ്, എച്ച് ഡി എസ് ഫാര്‍മസി, എച്ച് ഐ വി പോസിറ്റീവ് രോഗികള്‍ക്കുള്ള എ ആര്‍ ടി ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം 18 ന് വൈകിട്ട് 4 ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
അഞ്ചരക്കോടി രൂപ ചെലവിട്ടാണ് ആധുനികരീതിയിലുള്ള കാത്ത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ആശുപത്രിയിലെ മൂന്നാമത്തെ കാത്ത് ലാബും കൂടിയാണ് ഒരുങ്ങുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹൃദയ ചികിത്സക്ക് ആളുകള്‍ എത്തുന്ന പരിയാരത്തെ സൗകര്യം കേരളത്തില്‍ തന്നെ വേറെയെവിടെയുമില്ല.
ആശുപത്രി വികസന സൊസൈറ്റി യുടെ ന്യായവില ഷോപ്പില്‍ നിന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാകും.
കാഷ്വാലിറ്റിക്ക് സമീപത്തായാണ് ഫാര്‍മസി ഒരുക്കിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് വിലകൂടിയ മരുന്നുകളും ലഭ്യമാകും. കോഴിക്കോട് മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ എ ആര്‍ ടി സെന്ററുകള്‍ ഇല്ലാത്തത് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.
ആധുനിക രീതിയിലുള്ള പരിശോധന കേന്ദ്രവും ,ചികിത്സ സൗകര്യങ്ങളുമാണ് ആശുപത്രിയുടെ നാലാം നിലയില്‍ ഒരുക്കിയിട്ടുള്ളത്.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടും.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആദ്യമായെത്തുന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ആവേശകരമായ സ്വീകരണം ഒരുക്കുന്നതിനു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.