ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.
ആലക്കോട്: ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളാട് മോറാനിയിലെ കവിയില്‍ ഹൗസില്‍ റോയി(52)നെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇന്നലെ രാത്രി എട്ടോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടതായി അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചത്.
അസ്വാഭാവികമരണത്തിന് ആലക്കോട് പോലീസ് കേസെടുത്തു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.