തളിപ്പറമ്പ് നഗരസഭ സൗഹൃദ ഇഫ്താര്‍ സംഗമം നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

നഗരസഭാ കാര്യാലയത്തില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ.ഷബിത, പി.റജില, കെ.നബീസബീവി, പി.പി.മുഹമ്മദ് നിസാര്‍, കെ.പി.കദീജ, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വത്സരാജന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ വി.വിമല്‍കുമാര്‍, പി മുഹമ്മദ് ഇക്ബാല്‍, പുല്ലായിക്കൊടി ചന്ദ്രന്‍, വി.രാഹുല്‍, കെ.എസ്.റിയാസ്,
വി.വി.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ വിവിധസംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ സ്വാഗതവും സൂപ്രണ്ട് സുരേഷ് കസ്തൂരി നന്ദിയും പറഞ്ഞു.