സമഗ്ര വികസനം മൂന്നാം തവണയും എല്‍.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കും-ബിനോയി ജോസഫ്

തളിപ്പറമ്പ്: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാറിനെ മുന്നാം തവണയും അധികാരത്തില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞതായി കേരള കോണ്‍ഗ്രസ് (എസ്) സംസ്ഥാന ചെയര്‍മാന്‍ ബിനോയി ജോസഫ്. 

കേരള കോണ്‍ഗ്രസ് (എസ്) കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സിക്രട്ടറി ഷാജി കടമല, സംസ്ഥാന സീനീയര്‍ വൈസ് ചെയര്‍മാന്‍ കെ.സി.ജേക്കമ്പ് മാസ്റ്റര്‍, സംസ്ഥാന സിക്രട്ടറി ജിമ്മി മാത്യു, നൂറിഷ തങ്ങള്‍, ഹംസ പൂല്ലാട്, അനന്തന്‍ പയ്യാവൂര്‍, അഡ്വ.ബിജുകുമാര്‍, കൃഷ്ണന്‍ കൊറ്റിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.