ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തിന് ഭാര്യക്ക് മര്‍ദ്ദനം-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കീഴാറ്റൂര്‍ തുള്ളന്നൂര്‍ പാലത്തിലെ പൊടിക്കളംപറമ്പില്‍ സി.വി.മിനിയുടെ(38) പരാതിയിലാണ് കേസ്.

ഭര്‍ത്താവ് പി.പി.ചന്ദ്രന്‍, മാതാവ് ചേയിക്കുട്ടി. ഭര്‍ത്താവിന്റെ സഹോദരി ചന്ദ്രിക എന്നിവരുടെ പേരിലാണ് കേസ്.

2009 മുതല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചുവരവെയാണ് പീഡനമെന്ന് പരാതിയില്‍ പറയുന്നു.