മന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ വീണ്ടും പോലീസ് കേസ്.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ വീണ്ടും പോലീസ് കേസ്.

ഇന്നലെ തളിപ്പരമ്പ് നഗരത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത സംഭവത്തിലാണ്

പി.സി.നസീര്‍, നൗഷാദ് പുതുക്കണ്ടം, ഫൈസല്‍ ചെറുകുന്നോന്‍, എന്‍.യു.ഷഫീഖ് എന്നിവരുള്‍പ്പടെ 50 പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

വൈകുന്നേരം 5.30 മുതല്‍ 6.120 വരെയുള്ള സമയത്ത്  ദേശീയപാത
ജംഗ്ഷനില്‍ ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുസ്ഥലത്ത് മാര്‍ഗ്ഗ തടസം സൃഷ്ടിച്ചതിനാണ് കേസ്.