സ്വര്‍ണ്ണവും പണവും കുറഞ്ഞു-മാനസികപീഡനം ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്.

തളിപ്പറമ്പ്: വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണവും പണവും കുറഞ്ഞുപോയെന്ന് ആരോപിച്ച് മാനസിക പീഡനം നടത്തിയതിന് ഭര്‍ത്താവിനും ബന്ധുവിനുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ് മുബഷീര്‍ മെഹറൂഫ്, റാബിയ എന്നിവരുടെ പേരിലാണ് കേസ്.

പന്നിയൂര്‍ പള്ളിവയലിലെ മൊട്ടക്കല്‍പുരയില്‍ എം.പി.മുംതാസിന്റെ(20)പരാതിയിലാണ് കേസ്.

2024 ജൂലായ്-28 നാണ് ഇരുവരും വിവാഹിതരായി പിന്നിയൂരിലെ വീട്ടിലും ഓണപ്പറമ്പിലെ ഭര്‍തൃവീട്ടിലുമായി ഒന്നിച്ച് താമസിച്ചുതുടങ്ങിയത്.

ഇനിനിടയിലാണ് വലിവാഹസമയത്ത് ലഭിച്ച സ്വര്‍ണവും പണവും കുറഞ്ഞുപോയെന്നാരോപിച്ച് മാനസിക പീഡനം തുടങ്ങിയത്.