ഡോ.ഡി.സുരേന്ദ്രനാഥ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ വീട് സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന ഉദയഗിരിയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ വീട് ഡോ.ഡി സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
എസ്.യു.സി.ഐ ജില്ലാകമ്മിറ്റി അംഗങ്ങളായ അഡ്വ.വിവേക് വേണുഗോപാല്‍, മേരി എബ്രഹാം, ആലക്കോട് ലോക്കല്‍ കമ്മിറ്റി അംഗം വി. രാമചന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
