പാരലല്‍ കോളേജ് അദ്ധ്യാപകന് ഗ്രാറ്റുവിറ്റി നല്‍കാന്‍ ഉത്തരവായി
തളിപ്പറമ്പ്: പാരലല്‍ കോളേജ് അദ്ധ്യാപകന് ഗ്രാറ്റുവിറ്റി നല്‍കാന്‍ ഉത്തരവായി.

തളിപ്പറമ്പ് നാഷനല്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.കെ.ബിജോയ്, ഡയറക്ടര്‍മാരായ പി.കെ.ഗീത, പി.കെ.ബിനീഷ് എന്നിവര്‍ക്കെതിരെയാണ് വിധി.
പതിനെട്ടു വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ധ്യാപകന്‍ റോബിന്‍ ജോസഫ് സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് ലക്ഷത്തി മുപ്പത്തിനാലായിരത്തി എണ്ണൂറ് രൂപയും 2023 മുതല്‍ പത്തുശതമാനം പലിശയും ചേര്‍ത്ത് നല്‍കാനാണ് കണ്ണൂര്‍ ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.എ.ഷാജു ഉത്തരവിട്ടത്.
അപേക്ഷകന് വേണ്ടി അഡ്വക്കറ്റ്മാരായ പി.സി.ഇന്ദു, ജൂവില പവിത്രന്‍ എന്നിവര്‍ ഹാജരായി.
