നഷ്ടപ്പെട്ട ബ്രേസ്ലെറ്റ് തിരിച്ചുനല്‍കി വ്യാപാരികള്‍ മാതൃകയായി.

തളിപ്പറമ്പ് നഷ്ടപ്പെട്ട അരപ്പവന്‍ ബ്രേസ്ലെറ്റ് വ്യാപാരികള്‍ തിരികെ നല്‍കി മാതൃകയായി.

ഇന്നലെ വൈകുന്നേരം 04.30 മണിയോടെയാണ് തളിപ്പറമ്പ് മാര്‍ക്കറ്റിനു സമീപം വെച്ച് പട്ടുവം സ്വദേശിയായ അനുശ്രീയുടെ 8 വയസ് പ്രായമുള്ള ദീപ്ത എന്ന പെണ്‍കുട്ടിയുടെ കൈയില്‍ അണിഞ്ഞ അര പവന്‍ തുക്കമുള്ള ബ്രേസ്ലറ്റ് നഷ്ടപ്പെട്ടത്.

ഇത് തളിപ്പറമ്പ് മാര്‍ക്കറ്റിലെ വ്യാപാരികളായ പി.പി.ഹബീബ്, സി.കെ.മുഹമ്മദ് കുഞ്ഞി, മജീദ് എന്നിവര്‍ക്ക് മാര്‍ക്കറ്റില്‍ വെച്ച് വീണുകിട്ടുകയായിരുന്നു.

ഇവര്‍ ബ്രേസ്ലെറ്റ് തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ ഹാജരാക്കി.

പോലീസ് ഉടമയെ കണ്ടെത്തി സ്റ്റേഷനില്‍ വെച്ച് ദീപ്ത എന്ന പെണ്‍കുട്ടിക്ക് നേരില്‍ കൈമാറി.