പുകയില ഉല്‍പ്പന്നങ്ങളുമായി ഇബ്രാഹിം പിടിയില്‍.
പഴയങ്ങാടി: മാടായി-പുതിയങ്ങാടി ബസ്റ്റാന്റ് പരിസരങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കടക്കം നിരോധിത പുകയില ഉല്‍പന്നങ്ങളും, ലഹരി പദാര്‍ത്ഥങ്ങളും വില്‍പന നടത്തുന്ന യുവാവിനെ പഴയങ്ങാടി എസ്.ഐ കെ.കെ.തുളസിയുടെ നേതൃത്വത്തില്‍ പിടികൂടി.

മണ്ണന്‍ ഇബ്രാഹിംകുട്ടി (37)യെയാണ് പിടികൂടിയത്.
ഇയാളില്‍ നിന്ന് 80 പാക്കറ്റോളം നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലിപ് തുടങ്ങിയ പിടിച്ചെടുത്തു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, ചന്ദ്രകുമാര്‍ എന്നിവരും ലഹരി വില്‍പനക്കാരനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
