രാജരാജേശ്വരക്ഷേത്രം റോഡ് കണ്ടാല്‍ വികസന തമ്പുരാക്കന്‍മാരുടെ മുഖത്ത് കാറിത്തുപ്പും.

തളിപ്പറമ്പ്: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന രാജരാശ്വേരക്ഷേത്രം റോഡിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ നാട്ടുകാര്‍ വികസന തമ്പുരാക്കന്‍മാരുടെ മുഖത്ത് തുപ്പും.

അത്രയേരെ ശോചനീയാവസ്ഥയിലാണ് ഈ റോഡ്.

തീര്‍ത്ഥാടക ടൂറിസം പദ്ധതി പ്രകാരം നവീകരിച്ച തളിപ്പറമ്പ് മെയിന്‍ റോഡ് വ്യാപാരികളുടെ കുത്തകയായി മാറിയതിനാല്‍ ഭക്തജനങ്ങളാരും ആ റോഡ് ഉപയോഗിക്കാറില്ല.

ദേശീയപാത വഴിയും സംസ്ഥാനപാത വഴിയുമാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.

തളിപ്പറമ്പ് നഗരസഭയാണ് ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ അവകാശികള്‍. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡ് നവീകരിക്കാന്‍ നഗരസഭ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

റോഡിന്റെ ശോചനീയാവസഥയില്‍ പ്രതിഷേധിച്ച് നവംബര്‍ 2 ന് ഞായറാഴ്ച്ച ബി.ജെ.പി രാജരാജേശ്വര വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണയും നടക്കും.

രാവിലെ 9 ന് ചിറവക്കില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം രാജരാജേശ്വരക്ഷേത്രത്തിന് മുന്നില്‍ ധര്‍ണയോടെ സമാപിക്കും.