മതേതര ഇന്ത്യയ്ക്കായി വോട്ടവകാശം വിനിയോഗിക്കാന്‍ ഈദ് സന്ദേശം

തളിപ്പറമ്പ്: മതസൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ മതേതര ഇന്ത്യയ്ക്കായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഹമ്മദ് നിസാര്‍ ഒളവണ്ണ.

മസ്ജിദുത്തൗഹീദിന് സമീപം ടൗണ്‍ ഈദ്ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന്നു ശേഷം നടന്ന ഖുത്തുബയില്‍ ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മുസ്ലിംകള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധാര പരത്തുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയതയെയും തീവ്രവാദത്തെയും തള്ളിപ്പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ക്ക് തീവ്രവാദികളാകാന്‍ കഴിയില്ലെന്നും ഇസ്ലാമിന് വര്‍ഗ്ഗീയതയും തീവ്രവാദവും അന്യമാണെന്നും അഹമ്മദ് നിസാര്‍ ഒളവണ്ണ പറഞ്ഞു.

സത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പേര്‍ പങ്കെടുത്തു.