തളിപ്പറമ്പ്-പരിയാരം-കുറുമാത്തൂര്‍ എല്‍.ഡി.എഫുമായി സഹകരണമില്ല, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വി്ടുനില്‍ക്കും-കേരള കോണ്‍ഗ്രസ്(എം)
തളിപ്പറമ്പ്: അവഗണനയില്‍ ഇടഞ്ഞ് തളിപ്പറമ്പില്‍ കേരളാ കോണ്‍ഗ്രസ്(എം).
തളിപ്പറമ്പ് നഗരസഭയില്‍ നേരത്തെ ഒരു സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് നിഷേധിക്കപ്പെട്ടതിന്റെ പ്രതിഷേധിത്തില്‍
എല്‍.ഡി.എഫുമായി നിസഹകരിക്കാനും പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാനും തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ്(എം) തളിപ്പറമ്പ് നിയോജകമണ്ഡലംപ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ട് അറിയിച്ചു.
പരിയാരം, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും തളിപ്പറമ്പ് നഗരസഭയിലും എല്‍.ഡി.എഫുമായി നിസഹകരിക്കാനാണ് തീരുമാനം.
ഇവിടങ്ങളില്‍ തങ്ങള്‍ക്ക് 2000 ലേറെ വോട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
