കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്ക്കാരം ഇന്ന്
തളിപ്പറമ്പ്: വായില്‍ കാണപ്പെട്ട മുഴ കാന്‍സറാണെന്ന സംശയത്തില്‍ തൂങ്ങിമരിച്ച കണിച്ചാമല്‍ പാറക്കണ്ടത്തെ പട്ടേരി വീട്ടില്‍ കെ.വി.അ ശോകന്റെ(65) സംസ്ക്കാരം ഇന്ന്.

മൃതദേഹം ഇന്ന്(നവംബര്‍-27) രാവിലെ 8 മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനം- സംസ്ക്കാരം രാവിലെ 10 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തില്‍.
ചൊവ്വാഴ്ച്ച രാത്രി 9.15 ന് വീട്ടില്‍ നിന്നും കാണാതായ അശോകനെ വീട്ടുകാരും നാട്ടുകാരും അന്വേ ഷിച്ചുവരുന്നതിനിടെ രാത്രി പതിനൊന്നോടെയാണ് പുതിയകണ്ടത്തെ കമുകിന് തോട്ടത്തിലെ മാവിന്കൊമ്പില് കാവിമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഭാര്യ: പട്ടേരി ജാനകി.
മക്കള്‍: ബൈജു പട്ടേരി, ഷിജു പട്ടേരി.
മരുമക്കള്‍: മീര, രാഖി.
സഹോദരങ്ങള്‍, യശോദ (മുക്കുന്ന്)ദേവി(കൂവേരി )
