ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു.

മുന്‍ എന്‍.എസ്.ജി കമാന്‍ഡോ ശൗര്യചക്ര പി.വി.മനേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി.രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് അനില്‍ പുതിയ വീട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ല പ്രസിഡന്റ് പ്രദീപന്‍ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി നമ്പ്യാര്‍, ഇ.എം.ഷാഫി, റഫീഖ് പാണപ്പുഴ, പി.കെ.ലതീഷ്, സി.പി. ചന്ദ്രന്‍ നായര്‍, ശ്രീകാന്ത് പള്ളിക്കുന്ന്, ബി ലതേഷ്, നിധിന്‍ ഇരിണാവ്, ഓമന മോഹന്‍ദാസ്, അഭിനവ് ജയപ്രകാശ്, സി.മാധവന്‍, അബ്ദു റഹീം, ടി ഷാജി, ഡി ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രദീപന്‍ തൈക്കണ്ടി( പ്രസിഡന്റ് ), ബി ലതേഷ്, അബ്ദുല്‍ റഹീം ( വൈസ് പ്രസിഡണ്ട് ), പി.കെ.ലതീഷ്(ജനറല്‍ സെക്രട്ടറി), സനോജ് നെല്ലിയാടന്‍, നിതിന്‍ ഇരിണാവ് ( ജോ.സക്രട്ടറി ), റഫീഖ് പാണപ്പുഴ ( ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
അഴിമതിക്കെതിരെയും മനുഷ്യാവകാശ ലംഘനത്തിനെതിരെയും രണ്ട് പതിറ്റാണ്ടായി പോരാടിവരുന്ന സംഘടനയാണ്
ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം.
