ബി.ജെ.പിമൊട്ടയായി മാറിയ കോടതിമൊട്ടയില്‍ ജയമുറപ്പിച്ച് ബി.ജെ.പി.

തളിപ്പറമ്പ് നഗരസഭയില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് 18-ാം വാര്‍ഡായ കോടതിമൊട്ട.

എന്‍.ഡി.എയുടെബി.ജെ.പി സ്ഥാനാര്‍ത്ഥി അശോക്കുമാര്‍ അഞ്ചാമര(49),

യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഗംഗാധരന്‍(74),

എല്‍.ഡി.എഫിന്റെ സി.പി.ഐ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീനിവാസന്‍(61) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

1082 വോട്ടര്‍മാരാണ് ആകെയുള്ളത്.

ഇതില്‍ 462 പുരുഷന്‍മാരും 620 സ്ത്രീകളുമാണ്.

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പടിഞ്ഞാറുഭാഗമാണ് പോളിംഗ് സ്‌റ്റേഷന്‍.

നേരത്തെ തന്നെ ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള വാര്‍ഡ് രുപഘന മാറ്റിയതോടെ കൂടുതല്‍ അനുകൂലമായിട്ടുണ്ടെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു.

അശോക് കുമാര്‍ അഞ്ചാമര (എന്‍.ഡി.എ)

ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടെറിയാണ്.

എക്‌സ് സര്‍വീസ് മെന്‍ മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനായി പ്രവര്‍ത്തിക്കുന്ന  അശോക് കുമാര്‍ തളിപ്പറമ്പ് നഗരത്തില്‍ സുപരിചിതനായ വ്യക്തിത്വമാണ്.

തൃച്ചംബരം സ്വദേശിയാണ്.

പി.ഗംഗാധരന്‍ യു.ഡി.എഫ്

തളിപ്പറമ്പിലെ പ്രമുഖ ആധാരമെഴുത്തുകാരനാണ്.

ആധാരമെഴുത്ത് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്.

2000 ല്‍ 10 മാസത്തോളം തളിപ്പറമ്പ് നഗരസഭയുടെ വൈസ് ചെയര്‍മാനായും ഒന്നരമാസത്തോളം ആക്റ്റിംഗ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജീവകാരുണ്യ സംഘടനായ ജയ്ഹിന്ദ് ചാരിറ്റിട്രസ്റ്റിന്റെ
പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു.

തൃച്ചംബരം സ്വദേശിയാണ്.

 

പി.എസ്.ശ്രീനിവാസന്‍ എല്‍.ഡി.എഫ്

വിമുക്തഭടന്‍, സെക്യൂരിറ്റി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാറിന്റെ തളിപ്പറമ്പ്ഏരിയാ സെക്രട്ടെറിയായി 10 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ സി.പി.ഐ തളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടെറിയും ലോക്കല്‍ കമ്മറ്റി അംഗവുമാണ്.

ആള്‍ അന്ത്യ കിസാന്‍സഭ, ഭാരതീയ ഖേദ് മസ്ദൂര്‍യൂണിയന്‍, എ.ഐ.ടി.യു.സി എന്നിവയുടെ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗമാണ്.

പുളിമ്പറമ്പ് സ്ട്രീറ്റ് നമ്പര്‍ 7 ലാണ് താമസം.