നിങ്ങള്‍ക്കും ചോദിക്കാം–വ്യത്യസ്ത പ്രചാരണ തന്ത്രവുമായി കെ.പി.മുഹമ്മദ് റിയാസുദ്ദീന്‍.

തളിപ്പറമ്പ്: വോട്ടര്‍മാരുമായി സംവദിക്കാന്‍ വ്യത്യസ്ത രീതി തെരഞ്ഞെടുത്ത് തളിപ്പറമ്പ് നഗരസഭയിലെ ബദരിയ നഗര്‍ വാര്‍ഡ് സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി.മുഹമ്മദ് റിയാസുദ്ദീന്‍.

നിങ്ങള്‍ക്കും ചോദിക്കാം എന്ന പേരിലാണ് സ്ഥാനാര്‍ത്ഥിയോട് വോട്ടര്‍മാര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നത്.

വാട്‌സ്ആപ്പ് നമ്പറില്‍ നാളെ ഡിസംബര്‍ ഏഴ് വൈകുന്നേരം 6 വരെ വരെ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

പൊതുവെ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായി ഗണിക്കപ്പെടുന്ന വാര്‍ഡില്‍ സാസ്‌ക്കാരിക-ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തകന്‍ കൂടിയായ റിയാസുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം ശക്തമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞു.

അതിനിടെ തളിപ്പറമ്പിലെ 35 വാര്‍ഡുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയും സ്വീകരിക്കാത്ത പ്രചാരണ രീതി സ്വീകരിച്ചത് ചര്‍ച്ചയായി മാറിക്കഴിഞ്ഞു.