പുളിമ്പറമ്പ് ഇത്തവണയും സി.പി.എമ്മിന് മധുരിക്കും.
പുളിമ്പറമ്പ് 33-ാം നമ്പര്‍ വാര്‍ഡ് ഒരിക്കല്‍ മാത്രമേ യു.ഡി.എഫ് പക്ഷത്തേക്ക് പോയിട്ടുള്ളു, 2000 ല്‍ മാത്രം.

അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഗംഗാധരനാണ് വിജയിച്ചത്.
പിന്നീട് 5 തവണയും എല്‍.ഡി.എഫ് പക്ഷത്ത് ഉറച്ചുനിന്ന ഈ വാര്‍ഡിന് ഇത്തവണയും മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
2015 ല്‍ പാലകുളങ്ങരയില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.വി.ഗായത്രിയെ(52) സ്വതന്ത്രവേഷം കെട്ടിച്ചാണ് പൈനാപ്പിള്‍ ചിഹ്നത്തില്‍ മല്‍സരിപ്പിക്കുന്നത്.
ജയശ്രീ പ്രശാന്ത്കുമാര്‍(54) ആണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
ടി.നിഷയാണ്(46) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
ആകെ വോട്ട് 1065
ചിറവക്ക് അക്കിപ്പറമ്പ് യു.പി.സക്കൂളിലെ പുതിയ ബ്ലോക്കില്‍ കിഴക്കുഭാഗമാണ് പോളിംഗ് ബൂത്ത്.
