മുസ്ലിംലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ഒന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മുസ്ലിംലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിന് ഒന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

നെല്ലിപ്പറമ്പിലെ സൈനബ മന്‍സിലില്‍ കെ.മുഹമ്മദ് അഫ്‌നാസിനാണ്(20) മര്‍ദ്ദനമേറ്റത്.

11 ന് വൈകുന്നേരം മൂന്നിന് പോളിംഗ് ബൂത്തായ തലോറ അംഗനവാടിക്ക് സമീപം വെച്ച് നെല്ലിപ്പറമ്പിലെ അജുവിന്റെ

നേതൃത്വത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ അഫ്‌നാസിനെ രാഷ്ട്രീയവിരോധം കാരണം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.