കുടുംബശ്രീയില്‍ നിന്ന് ലോണ്‍ നല്‍കിയില്ല; സെക്രട്ടെറിയുടെ തലക്ക് കരിക്ക് കൊണ്ട് പ്രഹരം.

ഉദിനൂര്‍: കുടുംബശ്രീയില്‍ നിന്ന് ലോണ്‍ കൊടുക്കാത്ത വിരോധത്തിന് സെക്രട്ടെറിയുടെ തലക്ക് കരിക്ക് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.

ഉദിനൂര്‍ മാച്ചിക്കോട്ടെ ബി.പ്രമീളക്കാണ്(46)മര്‍ദ്ദനമേറ്റത്.

ഏപ്രില്‍ 7 ന് വൈകു്‌നേരം 4.50 നായിരുന്നു സംഭവം.

മാച്ചിക്കോട്ടെ കവിതയാണ് കരിക്ക്ഉപയോഗിച്ച് പ്രമീളയുടെ തലക്ക് അടിച്ചത്.

ചന്ദേര പോലീസ് കവിതയുടെ പേരില്‍ കേസെടുത്തു.