കുറുമാത്തൂര്‍ പഞ്ചായത്തില്‍ നൗഷാദും ശോഭനയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

കുറുമാത്തൂര്‍ പഞ്ചായത്തില്‍ നൗഷാദ് പുതുക്കണ്ടവും ഒ.വി.ശോഭനയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായാണ് ഇരുവരും മല്‍സരിക്കുക.

കുറുമാത്തൂര്‍ വാര്‍ഡ് 7 ല്‍ നിന്നും മത്സരിച്ച് വിജയിച്ച യൂത്ത് ലീഗ് നിയോജക കണ്ഡലം പ്രസിഡന്റായ നൗഷാദ് പുതുക്കണ്ടത്തെ പ്രസിഡന്റ് സ്ഥാനത്തേക്കും

വാര്‍ഡ് 18 പൂമംഗലത്തു നിന്നും വിജയം നേടിയ ഒ.വി.ശോഭനയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിപ്പിക്കാന്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.