തള്ളിയിട്ടപ്പോള്‍ ഇടതുചെവിക്കും മുറിവ്പറ്റിയിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ജയറാമിനെയാണ് ഇന്ന് പുലര്‍ച്ചെ 12.40 ന് കരിമ്പം ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ സി.പി.മെഡിക്കല്‍സിന്റെ വരാന്തയില്‍ വെച്ച് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.ബാബുമോന് പിടികൂടിയത്.
നൈറ്റ്പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചാക്കുമായി സി.പി.മെഡിക്കല്‍സിന്റെ വരാന്തയില്‍ ചാക്കുമായി കാണപ്പെട്ട ജയറാമിനെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായി ഒന്നും പറയാതിരുന്നതിനെ തുടര്‍ന്ന് ചാക്ക് പരിശോധിച്ചപ്പോഴാണ് ഇരുമ്പ് കത്തിവാള് കാണപ്പെട്ടത്.
തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണെന്ന് വ്യക്തമായത്.