പുള്ളിമുറിക്കാരായ ഏഴംഗസംഘം പെരിങ്ങോംപോലീസിന്റെ പിടിയില്‍.
പെരിങ്ങോം: പുള്ളിമുറി ശീട്ടുകളി നടത്തിയ ഏഴംഗസംഘം പിടിയില്‍.
കുപ്പോള്‍ കോളനിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് ഇവരെ പെരിങ്ങോം എസ്.ഐ പി.ഷമീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
മാടക്കാംപൊയിലിലെ കെ.വി.രതീഷ്(42), കുപ്പോളിലെ കല്ലേന്‍ രാജന്‍(37), മാറനടിയില്‍ എം.സന്തോഷ്(48), അടുക്കത്തില്‍ വീട്ടില്‍ എ.വി.ബിജു(48), കല്ലേന്‍ ജനാര്‍ദ്ദനന്‍(57)കല്ലുംപുറത്ത് അജയകുമാര്‍(56), മാടക്കാംപൊയിലിലെ കൊല്ലപ്പള്ളി കെ.സജീവന്‍(42)എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 4550 രൂപയും പിടിച്ചെടുത്തു.