കഞ്ചാവും മയക്കുമരുന്നുകളുമായി എക്‌സൈസ് പിടിയിലായ യു.പി സ്വദേശിക്ക് 23 വര്‍ഷം കഠിനതടവ്.
കണ്ണൂര്‍: കഞ്ചാവും മയക്കുമരുന്നുകളുമായി എക്‌സൈസ് പിടിയിലായ യു.പി സ്വദേശിക്ക് 23 വര്‍ഷം കഠിനതടവ്.

കണ്ണൂര്‍ താളിക്കാവ് ഭാഗത്ത് 2024 സെപ്റ്റംബര്‍ ഒന്നാം തീയതി നടത്തിയ റെയ്ഡില്‍ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശി ദീപു സഹാനി(24)യെയാണ് ശിക്ഷിച്ചത്.
2 കിലോഗ്രാം കഞ്ചാവും 95-ഗ്രാം മെത്താംഫിറ്റമിനും 333 മില്ലിഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായിട്ടാണ് പിടിയിലായത്.
സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.പി.ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് എക്‌സൈസിന്റെ വലയിലായത്.
കണ്ണൂര്‍ ടൗണ്‍ ഭാഗങ്ങളിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായിരുന്ന ദീപു സഹാനി.
വളരെ ആസൂത്രിതമായി വിവിധയിനം മയക്കുമരുന്നുകളുടെ വ്യാപാരം നടത്തുന്ന ഇയാള്‍ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്.
ഈ കേസെടുക്കുന്നതിന് ഒരു മാസം മുന്‍പ് ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു.
വീണ്ടും മയക്കുമരുന്ന് കച്ചവടം തുടരുന്നതിനിടെയാണ് പിടിയിലാവുന്നത്.
തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ റെയിഞ്ച് ഓഫീസില്‍ U/s 22(C),20(b)(ii)(B) of NDPS Act 1985 പ്രകാരം 70/2024 ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) വി.പി.ഉണ്ണികൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) പി.പി.സുഹൈല്‍, സി.എച്ച്.റിഷാദ്, എന്‍.രജിത്ത് കുമാര്‍, എം.സജിത്ത്, പി.നിഖില്‍, സീനിയര്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍(ഗ്രേഡ്)സി.അജിത്ത്, EI & IB അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്)കെ.ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.
