കാറിനെചൊല്ലി പള്ളിവളപ്പില്‍ കൂട്ടത്തല്ല്-8 പേര്‍ക്കെതിരെ കേസ്.
കേളകം: വിവാഹത്തിന്‍ സംബന്ധിക്കാനെത്തിയവര്‍ തമ്മില്‍ കാറില്‍ പോറലുണ്ടായതിന്റെപേരില്‍ പള്ളിവളപ്പില്‍ ഏറ്റുമുട്ടി.

13 ന് ഉച്ചക്ക് 2 മണിയോടെ ഓടംതോടേ് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിവളപ്പിലായിരുന്നു സംഭവം.
ഇരുവിഭാഗത്തില്‍ പെട്ട 8 പേര്‍ക്കെതിരെ കേളകം പോലീസ് കേസെടുത്തു.
മണത്തണയിലെ കുറുവന്‍പ്ലാക്കല്‍ തോമസ്‌കുട്ടിയുടെ പരാതിയില്‍ കൂമന്‍തോട് കൂട്ടര്‍പള്ളിയിലെ ബിനീഷ്, അനീഷ്, കുട്ടിച്ചന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെയും
വിനീഷ് സെബാസ്റ്റ്യന്റെ പരാതിയില്‍ കുറുവന്‍പ്ലാക്കല്‍ മാത്യു, ജോണി, തോമസ്‌കുട്ടി, മാത്യുക്കുട്ടി എന്നിവരുടെയും മറ്റുള്ളവരുടെയും പേരിലാണ് കേസ്.
