പയ്യന്നൂര്‍: കുന്നരു മലയാളം വായനശാലയും ഡോ.എം.വി.വിഷ്ണുനമ്പൂതിരി സ്മാരക ഫോക്ലോര്‍ പഠന കേന്ദ്രവും വിഷ്ണുമാഷിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ ഡോ.എം.വി.വിഷ്ണുനമ്പുതിരി സ്മാരക ഫോക്ലോര്‍ പുരസ്‌ക്കാരം പ്രശസ്ത തിറയാട്ടം കലാകാരന്‍ പീതാംബരന്‍ മൂര്‍ക്കനാടിന് നല്‍കാന്‍ തീരുമാനിച്ചു.
പതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
ഡോ. രവി രാമന്തളി(കണ്‍വീനര്‍), ഡോ.വൈ.വി.കണ്ണന്‍, ഡോ.യഹിയ പുളിക്കന്‍ എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മാര്‍ച്ച് 5 മുതല്‍ 9 വരെ വിഷ്ണു മാഷ് എഴുത്തും ജീവിതവും’ എന്ന പേരില്‍ അനുസ്മരണ പരിപാടി നടക്കും.
മാര്‍ച്ച് 9 ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.
തുടര്‍ന്ന് നരിക്കോട് നവോദയയുടെ ചാത്തന്‍ എന്ന നാടകം അരങ്ങേറും.