സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഇത്തവണ വോട്ടുചെയ്യാന്‍ ബുദ്ധിമുട്ടും, പലരും ഡ്യൂട്ടി ഒഴിവാക്കാനുള്ള ആലോചനയില്‍.

തളിപ്പറമ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഇത്തവണ വോട്ട്‌ചെയ്യാന്‍ ബുദ്ധിമുട്ടും, പലരും ഡ്യൂട്ടി ഒഴിവാക്കാനുള്ള ആലോചനയില്‍.

26 ന് നടക്കുന്ന വോട്ടെടുപ്പില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ മാത്രം 900 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്.

ഇവരെല്ലാം 22, 23, 24 തീയതികളില്‍ കണ്ണൂിലെ കൃഷ്ണമേനോന്‍ കോളേജില്‍ ഒരുക്കിയ സെന്റരില്‍ വോട്ടുചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയത്.

ജില്ലയുടെ അറ്റത്തുള്ള അമ്പായത്തോട്. കൊട്ടിയൂര്‍, ചെറുപുഴ മേഖലകളില്‍ ഉള്ളവരും ഇത്തരത്തില്‍ വോട്ടുചെയ്യാന്‍ കൃഷ്ണമേനോന്‍ കോളജില്‍ എത്തേണ്ടിവരും.

ഫോം 12 പ്രകാരം അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും അതത് അസംബ്ലി മണ്ഡലങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യം സജീവമായിട്ടുണ്ട്.

ഇതിന് സാധിക്കാത്ത പക്ഷം സ്‌പെഷ്യല്‍ പോലീസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാനുള്ള ആലോചനയിലാണ് പലരുമെന്നാണ് ലഭിക്കുന്ന വിവരം.