നവീകരിച്ച മദ്രസയും സ്മാര്‍ട്ട് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: കാര്യാമ്പലത്തെ നവീകരിച്ച സൈനുല്‍ അബിദീന് മദ്രസയും പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമും കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യാക്ഷന്‍ കെ.പി അബൂബക്കര്‍ മുസ്ലിയാര് ഉല്‍ഘാടനം ചെയ്തു.

സദര്‍ മുഅല്ലിം മൂസല്‍ ഹിശാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ കെ.പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, അസ്ലം അമാനി, അബുതാഹിര്‍, സുറൈജി ബാസിത് അമാനി എന്നിവര്‍ പ്രസംഗിച്ചു.
ദാവൂദ് നന്ദി പറഞ്ഞു. കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
