പ്രചാരണത്തിനിടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അശ്വിനിയെ തടഞ്ഞ രണ്ട് .പി.എമ്മുകാര്‍ക്കെതിരെ കേസ്.
വലിയപറമ്പ്: എന്‍.ഡി.എ കാസര്‍ഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം.എല്‍.അശ്വിനിയുടെ പ്രചാരണം സി.പി.എമ്മുകാര്‍ തടഞ്ഞതായി പരാതി,
അശ്വിനിയുടെ പരാതിയില്‍ പടന്നക്കടപ്പുറത്തെ പി.പി.രതീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെ ചന്ദേര പോലീസ് കേസെടുത്തു.
ഇന്നലെ ഉച്ചക്ക് 1.15-നായിരുന്നു സംഭവം. അശ്വിനി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.