ജലദോഷം, തുമ്മല്‍, മൂക്കടപ്പ്, തൊണ്ടവേദന-എളുപ്പത്തില്‍ പരിഹാരം. -സന്താനശ്രീ എം.ബാബുവൈദ്യര്‍ ഉദിനൂര്‍
ധനുമാസ കുളിരും പകല്‍നേരത്തെ പൊടിനിറഞ്ഞ ഉച്ചാരക്കാറ്റും ആളുകളില്‍ ജലദോഷം തൊണ്ടവേദന, തുമ്മല്‍ എന്നീ അസുഖങ്ങള്‍ക്കിടയാക്കുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ ന്യൂമോണിയ പോലും പിടിപെടാവുന്നതിന് ഇത് കാരണമാവുന്നുണ്ട്.
പ്രമുഖ ആയുര്‍വേദ ചികില്‍സകന്‍ സന്താനശ്രീ എം.ബാബുവൈദ്യര്‍ ഉദിനൂര്‍ ഈ രോഗാവസ്ഥക്ക് എളുപ്പത്തില്‍ പ്രതിവിധി നിര്‍ദ്ദേശിക്കുന്നു.
ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത് അതില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും ഒരു ടീസ്പൂണ്‍ തേനും ചാലിച്ച് ചേര്‍ത്ത് ദിവസം മൂന്നുനേരം സേവിച്ചാല്‍ ജലദോഷ സംബന്ധിയായ തൊണ്ടവേദന, മൂക്കടപ്പ്, തുമ്മല്‍ എന്നിവക്ക് പരിഹാരമാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895415768 എന്ന നമ്പറില്‍ വൈദ്യരെ ബന്ധപ്പെടാവുന്നതാണ്.
