കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി.

കൂട്ടുപുഴ: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് 22.167 ഗ്രാം മാരക മയക്കുമരുന്നായ മെത്താ ഫിറ്റമിനുമായി ഒരാള്‍ പിടിയില്‍.

കൂത്തുപറമ്പ് എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്പക്ടര്‍ എസ്.ശബരിദാസും സംഘവും ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പതിവ് വാഹന പരിശോധന നടത്തി വരവെ

കര്‍ണ്ണാടക വീരാജ്‌പേട്ടയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കേരള ട്രാന്‍സ്‌പോട്ട് ബസില്‍ നിന്നും ഇരിട്ടി പടിയൂര്‍ പെരുമണ്ണ് പെടയങ്ങോട് താമസിക്കുന്ന കരിമ്പുംങ്കര വീട്ടില്‍ അസിസ് മകന്‍ കെ.വി.ലത്തീഫ് (41)നെയാണ് പിടികൂടി ഒരു എ ന്‍.ഡി.പി.എസ് കേസ്സെടുത്തത്.

ബസില്‍ പരിശോധിച്ചു വരവെ ഇയാള്‍ ഉദ്യോഗസ്ഥരെ തട്ടിമാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിചെങ്കിലും അതിസാഹസികമായി പിടികൂടുകയായിരുന്നു.

ഇയാളുടെ പേരില്‍ കര്‍ണ്ണാടകയില്‍ 120 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് കേസുണ്ട്.

എക്‌സൈസ് വാഹന പരിശോധനസംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജീവന്‍, കെ.എം.ദീപക്, പ്രിവന്റീവ് ഓഫീസര്‍ കെ.ബൈജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ധനുസ് പൊന്നമ്പത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ ദാമോദരന്‍ എന്നിവരും ഉണ്ടായിരുന്നു.