പിലാത്തറ:കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ശിവരാത്രി ആഘോഷം ഫെബ്രുവരി 12 മുതല്‍ 16 വരെ തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
12-ന് വൈകീട്ട് 4.30 ന് കിഴക്കേക്കര എല്‍.പി.സ്‌കൂള്‍ പരിസരത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും.
രാത്രി 7.30 ന് കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിക്കുന്ന നാടകം ചിറക് അരങ്ങേറും.
13-ന് ഉച്ചക്ക് 12.30 മുതല്‍ പ്രസാദ ഊട്ട്, വൈകീട്ട് ഏഴിന് കലാസന്ധ്യ. രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാവും.
14 ന് ഉച്ചക്ക് 12.30 മണി മുതല്‍ പ്രസാദ ഊട്ട്, വൈകീട്ട് 6.30ന് തിരുവത്താഴത്തിന് അരി അളക്കല്‍,6.45 ന് ദീപാരാധന. രാത്രി എട്ടിന് സിതാര ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന മെഗാഹിറ്റ് ഗാനമേള അരങ്ങേറും.
മഹാശിവരാത്രി ദിനമായ 15 ന് വിലെ മുതല്‍ ക്ഷേത്രാചാര്യന്‍ നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജാകര്‍മ്മങ്ങള്‍. രാവിലെ ഗണപതി ഹോമം, ഉഷപൂജ, നവക പൂജ, തുടര്‍ന്ന് ഉച്ചപൂജ. രാവിലെ 11-ന് തുലാഭാരം.വൈകീട്ട് 4.30 ന് ശ്രീഭൂതബലി, അഞ്ചിന് തിടമ്പ് നൃത്തം,6.30ന് അകത്തെഴുന്നെള്ളിപ്പ്, തുടര്‍ന്ന് ശിവപൂജ. രാത്രി 8.30 ന് രമേശന്‍ പെരിന്തട്ട നയിക്കുന്ന പയ്യന്നൂര്‍ രാഗലയം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും.
സമാപന ദിവസമായ 16-ന് പുലര്‍ച്ചെ 12.00 ന് തായമ്പക, രാവിലെ നാലിന് അരയാല്‍ത്തറയ്ക്ക് നൃത്തം, അഞ്ചിന് അകത്തെഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് സമാപനമാവും.
വാര്‍ത്താ സമ്മേളനത്തില്‍ രാഘവന്‍ കടന്നപ്പള്ളി, പി.മധുസൂദനന്‍, പി.കെ.സുരേഷ്, രാജേഷ് മല്ലപ്പള്ളി, എന്‍.പി.കുഞ്ഞിക്കണ്ണന്‍, കെ.വി.മനോജ് എന്നിവര്‍ പങ്കെടുത്തു.